വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

1.11.09

ശൈഖിനെ സ്വീകരിക്കെന്ടന്നോ ???

ان ا لانسان اذا لم تلقن الذكر الشريف الذي هو التوحيد من شيخ مرشد له نسبة متصلة بالنبي صلي ا لله عليه وسلم , فبعيد ان يستحضرها
وقت الحاجة اليها وقت مصيبة الموت

 الشيخ محي الدين عبد القادر الجيلاني قدس الله سره العزيز                     
 ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക്‌ എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലങ്കില്‍ ,ആ തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത്‌ ഓര്‍മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി )

2 അഭിപ്രായങ്ങൾ:

habeeb പറഞ്ഞു...

mm

CKLatheef പറഞ്ഞു...

ഇത്തരം വിഢിത്തങ്ങളൊന്നും ശൈഖ് പറയുമെന്ന് കരുതാന്‍ അദ്ദേഹത്തോടുള്ള ആദരവ് അനുവദിക്കുന്നില്ല. ക്ഷമിക്കണം.