ജീവിതം മുഴുവന്‍ വിജ്ഞാന സമ്പാതനത്തിനും അദ്ധ്യാപനത്തിനും ഗ്രന്ഥ രചനക്കും ചെലവഴിച്ച ഇമാം ഗസ്സാലി (റ ) പറയുന്നു :
كنت في مبدء أمري منكرا لاحوال الصالحين ومقامات العارفين حتي صبحت شيخي (يوسف النسّاج )فلم يزل يصلقني بالمجاهدة حتي حضيت بالواردات فرأيت الله تعالي في المنام فقال : يا أبا حامد, دع شواغلك واصحب أقواما جعلتهم في ارضي محل نظري وهم الذين باعوا الدّارين بحبَي :بعزّتك إلاّ اذقتني برد حسن الظنّ بهم قال : قد فعلت 'والقاطع بينك وبينهم تشاغلك بحب الدّنيا فاخرج منها مختارا قبل ان تخر ج منها صاغرا فقد افضت عليك انوار من جوار قدسي , فاستيقضت فرحا مسرورا و جئت الي شيخي (يوسف النّساج) فقصصت عليه المنام فتبسّم وقال :يا ابا حامد هذه الواحنا في البداية بل إن صحبتني ستكحل بصيرتك بإثمه التأييد--شخصيات الصوفية
ഞാന്‍ തുടക്കത്തില്‍ സ്വാലിഹീങ്ങളുടെ അവസ്ഥകളെയും ആരിഫീങ്ങളുടെ സ്ഥാനങ്ങളെയും നിഷേധിക്കുന്നവനായിരുന്നു . അങ്ങനെ ഞാന്‍ എന്‍റെ ശൈഖായ യൂസുഫുന്നസ്സാജ് (റ)മായി സഹവസിക്കുകയും അദ്ധേഹം എന്നെക്കൊണ്ട് മുജാഹദ ചെയ്യിപ്പിച്ച് എന്നെ തെളിയിച്ചെടുക്കുകയും ചെയ്തു കൊണ്ടിരിന്നു .അപ്പോള്‍ എനിക്കു പല അനുഗ്രഹങ്ങളും വന്നുതുടങ്ങി .അങ്ങനെയിരിക്കെ ഞാന്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു . അവനെന്നോട് പറഞ്ഞു:
"അബൂ ഹാമിദേ..നിങ്ങള്‍ നിങ്ങളുടെ ജോലി ഉപേക്ഷിക്കുക എന്നിട്ട് എന്‍റെ ഭൂമിയില്‍ എന്‍റെ നോട്ടത്തിനു പാത്രമായവരോടൊപ്പം സഹവസിക്കുക .എന്നോടുള്ള സ്നേ ഹം കൊണ്ട് ഇരു ലോകവും ഒഴിവാക്കിയവരാണവര്‍ "
ഞാന്‍ പറഞ്ഞു :നീ എനിക്കു അവരെക്കുറിച്ച് നല്ല വിചാരം നല്‍കണം .
അല്ലാഹു : ഞാന്‍ ചെയ്യാം. നിങ്ങളുടെയും അവരുടെയും ഇടയിലുള്ള ബന്ധം മുറിക്കുന്നത് ദുനിയാവിനോടുള്ള നിങ്ങളുടെ സ്നേഹമാണ് .അതില്‍നിന്നു നിന്ദ്യമായി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം താല്‍ പര്യപ്പ്രകാരം ഒഴിവാകുക .എന്‍റെ പരിശുദ്ധിയുടെ പ്രകാശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു .
ഇതു കേട്ട ഞാന്‍ വളരെ സന്തോഷപൂര്‍വ്വം ഉണര്‍ന്നു .എന്‍റെ ശൈഖ് യൂസുഫുന്നസ്സാജ് (റ)അവര്‍കളോട് ഞാന്‍ എന്‍റെ സ്വപ്നം വിശദീകരിച്ച് കൊടുത്തു .
അദ്ധേഹം പുഞ്ചിരിതൂകിക്കൊണ്ട് പറഞ്ഞു :
"അബൂ ഹാമിദേ ..നാം തുടക്കത്തില്‍ നല്‍കുന്ന ചില അനുഗ്രഹങ്ങളുടെ സൂചനയാണിത്.എന്‍റെ കൂടെയുള്ള സഹവാസം നിങ്ങളുടെ ഉള്‍കാഴ്ചക്ക് ഈമാനിക ശാക്തീകരണത്തിന്‍റെ അഞ്ജനമിട്ടു തരും ". (ശക്സ്വിയ്യാതുസ്സൂഫിയ )
1 അഭിപ്രായം:
ALLAH BLESS US
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ