വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

21.3.11

വ്യാജ പണ്ഡിതന്മാരും വ്യാജ ശൈഖുമാരും

ശൈഖുനായുടെ നസ്വീഹത് :
"ദാജ്ജാലിനെക്കാളും നബി (സ) ഈ ഉമ്മത്തിനുമേല്‍ ഭയപ്പെട്ട രണ്ടു വിഭാഗമുണ്ട് . വ്യാജ പണ്ഡിതന്മാരും വ്യാജ ശൈഖുമാരും  . ഈ ഉമ്മത്തിനെ അപകടത്തിലേക്ക് നയിക്കാനാണ് ഈ വിഭാഗങ്ങള്‍ ശ്രമിക്കുന്നത് .ഇവരാണ് ശരീഅത്ത് ത്വരീഖത്ത് സംബന്തമായി മുസ്ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് .അല്ലാഹുവും അവന്‍റെ റസൂലും പഠിപ്പിച്ചുതന്ന കാര്യങ്ങളാണ് ശരീഅത്തും ത്വരീഖത്തും .ഒരു മുസ്ലിമായ മനുഷ്യന് ഇവ രണ്ടും അനിവാര്യമാണ് .ഇവയിലേതെങ്കിലും ഒന്ന് വേണ്ടന്നു പറഞ്ഞാല്‍ അതിന്നര്‍ത്ഥം അല്ലാഹുവും റസൂലും പഠിപ്പിച്ചുതന്ന കാര്യങ്ങള്‍ വേണ്ടന്നു പറയലാണ് . ഒരു മുസ്ലിമിന് അത് പറയാന്‍ പറ്റുമോ ....?? . നിങ്ങള്‍തന്നെ ആലോചിക്കൂ ....
അതുകൊണ്ട് തന്നെ ത്വരീഖത്ത് വേണ്ട, ശരീഅത് മതി എന്ന് പറയുന്നവര്‍ നബി (സ) മുന്നറിയിപ്പ് നല്‍കിയ വ്യാജ പണ്ഡിതന്മാരും , ശരീഅത്തു  വേണ്ട ത്വരീഖത്ത് മതി എന്ന് പറയുന്നവര്‍ വ്യാജ ശൈഖുമാരുമാണ് .

ഇതില്‍ യാതൊരു സംശയവുമില്ല ....
പിന്നെ , ശരീഅത്ത് പൂര്‍ത്തിയായിട്ടാണ് ത്വരീഖത്ത് വേണ്ടതെന്നു പറയുന്നവര്‍ എന്താണ് ഉദ്ധേശിക്കുന്നത് .....!! .
എനിക്ക് മനസ്സിലാവുന്നില്ല ...
എന്നാണു ഇവര്‍ പറയുന്ന ശരീഅത്ത് പൂര്‍ത്തിയാവുക ....!!?
 മരണപ്പെട്ട് , ഖബറിലേക്ക് വെക്കുന്ന സമയത്തോ...അതോ ഖബറില്‍ നിന്നാണോ ശരീഅത്ത് പൂര്‍ ത്തിയാവുക ...?? 
ഒരു യഥാര്‍ത്ഥ ശരീ'അത്തുകാരാനവാന്‍ ത്വരീഖത്തും ത്വരീഖത്തുകാരനാവാന്‍ ശരീ'അത്തും ആവശ്യമാണ്‌ .
ഇതാണ് ഈ വിഷയത്തെ കുറിച്ചുള്ള യഥാര്‍ത്ഥ കാഴ്ചപ്പാട് ".
(ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി (മ സി )

അഭിപ്രായങ്ങളൊന്നുമില്ല: