ഹസ്രത്ത് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവറുകള്‍ , ഇരുളിലെ ശക്തികളൊന്നാകെ അറിഞ്ഞില്ലെങ്കിലും ലോകമൊട്ടുക്കും ശിശ്യഗണങ്ങളുമായി ആലുവയില്‍ സ്ഥിര താമസമാക്കിയിരിക്കുന്നു ..! സയ്യിദുനാ ഖുതുബുല്‍ അഖ്താബ് ഷെയ്ഖ് അബ്ദുല്‍ ഖാദിര്‍ (റ) വിന്‍റെ പ്രകാശപ്രസരണവുമായി ജീലാനി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നു.. നക്ഷത്രത്തിന്‍റെ യാഥാര്ത്യമറി യാതെ ഇരുളിന്‍റെ ശക്തികള്‍ അതിനെ മാനവ നേത്രത്തില്‍നിന്നും മറക്കാന്‍ പരിശ്രമിക്കുന്നു .എന്നാല്‍ അതോടെ പൊതുജനം കൂടുതല്‍ കൂടുതല്‍ നക്ഷത്രത്തെ കാണാനായി ആകാശത്തേക്ക് ഉറ്റു നോക്കാന്‍ തുടങ്ങുന്നു.....!!! ആദ്യമായി സംശയത്തോടെ ....പിന്നെ കൌതുകത്തോടെ....അതുകഴിഞ്ഞ് ഹൃദയാഭിലാഷതോടെ .....കണ്ണുകള്‍ തുറക്കപ്പെട്ടാല്‍ നാസാരന്ധ്രങ്ങള്‍ സജീവമായാല്‍ ,ശ്രവണന്ധ്രിയങ്ങള്‍ ജഗരൂഗമായാല്‍ .....അവര്‍ പിന്നെ നഷത്രതിലേക്ക് പതിക്കുകയാണ് ....!! വിളക്കിന് ചുറ്റും ആത്മദാഹികളുടെ ഉത്സവം സജീവമാവുകയായി .....!! കാത്തിരിക്കുക..
ക്ഷമയുടെ, സഹനത്തി ന്‍റെ , സത്യസന്ധതയുടെ ,വിശ്വാസ ദാര്ധ്യതിന്‍റെ , ജ്ഞാന പൂര്‍ണതയുടെ , സംശുദ്ധിയുടെ , ദാനശീലത്തിന്‍റെ , ഗുണകാംഷയുടെ ,സ്നേഹത്തിന്‍റെ സത്കര്‍മ്മതിന്‍റെ ആ നക്ഷത്രത്തെ അവര്‍ അതോടെ ഹൃദയത്തിലേറ്റെടുക്കും .........! ഖുര്‍'ആന്‍ നക്ഷത്രത്തെ കൊണ്ട് സത്യം ചെയ്തിട്ടുണ്ട് .എഴാനാകാശത്തുവരെ ,ഏഴാം കാലഘട്ടത്തിന്‍റെ അന്ത്യത്തില്‍ വരെ അത്തരം നക്ഷത്രങ്ങള്‍ നമുക്ക് വേണ്ടി ഉദിച്ചുവരുന്നു...... സൂര്യനെ പ്പോലെ ,ചന്ദ്രനെപ്പോലെ അതിനെ കാണാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല .........അല്ലാഹുവിന്‍റെ അപാരമായ അനുഗ്രാവും തൌഫീഖും നല്കപെട്ടവര്‍ അതിനെ ദര്‍ശിക്കുന്നു ....ഖുര്‍'ആന്‍ പറയുന്നു...ആ നക്ഷത്രെത്താല്‍ അവര്‍ സന്മാര്‍ഗതിലാവുന്നവരാണ്...!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ