വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

18.4.10

ശൈഖിനെ സ്വീകരിക്കേണ്ടന്നോ ...??

ان ا لإنسان اذا لم تلقن الّذكر الشريف الذي هو التوحيد من شيخ مرشد له نسبة متّصلة بالنّبي صلي الله عليه وسلم , فبعيد ان يستحضرها وقت الحاجة اليها وقت مصيبة الموت (الشّيخ محي الدين عبد القادر الجيلاني قدّس الله سرّه العزيز


ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക്‌ എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലങ്കില്‍ ,ആ തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത്‌ ഓര്‍മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) .

ബഹുമാനെപ്പെട്ട ഇമാം അലി (റ) പറയുന്നു:

 
اكثر ما يسلب الايمان وقت النّزع

-الجواهرالعجيبة ,دقائق الأخبار


"ഈമാന്‍ അധികവും ഊരപ്പെടുന്നത് മരണ സമയത്താണ് " (അല്‍ ജവാഹിറുല്‍ അജീബ ,ദഖാഇ ഖുല്‍ അഖ്ബാര്‍ )


നമ്മെ ഒരുപാട് ചിന്തിപിക്കേണ്ട വചനങ്ങളാണിവ. നാം ഒരുപാട് നിസ്കരിച്ചു .നോമ്പനുഷ്ടിച്ചു. ദാനധര്‍ മ്മങ്ങള്‍ നല്‍കി .പ്രതിഫലാര്‍ഹാമായ സല്‍കര്‍മങ്ങള്‍ ചെയ്തുകൂട്ടി.പക്ഷെ മരണസമയത്ത് ഈമാന്‍ നഷ്ടപെട്ടാല്‍ പിന്നെ എന്തു കാര്യം ..?അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീന്‍ ..
നാം മരണപ്പെടുന്നൊരു നേരം വരാനുണ്ട് . അപ്പോള്‍ നമ്മുടെ രക്ഷക്കെത്താനും പിശാചിനെ ആട്ടിയോടിക്കാനും അമ്പിയാക്കള്‍ക്കും അവരുടെ പിന്‍ഗാമികളായ ഔലിയാക്കള്‍ക്കും മശാഇഖുമാര്‍ക്കും മാത്രമേ സാധിക്കൂ ...അവരുടെ സാനിദ്ധ്യത്തിലായി മരണപ്പെടുമ്പോള്‍ പിന്നെ പേടിക്കേണ്ടതില്ല .


وتوفّّنا مع الابرار"

"ഞങ്ങളെ നീ മഹത്തുക്കളുടെ സഹാവാസതിലായി മരിപ്പിക്കേണമേ "


എന്ന സൂക്തം ഇതാണ് സൂചിപ്പിക്കുന്നതെന്ന് മഹാന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട് .

ആ സമയത്ത് തൌഹീദിന്‍റെ വചനമോര്‍ത്തു ഈമാനിലായി മരിക്കാന്‍ ഒരു ശൈഖില്‍ നിന്നതു സ്വീകരിക്കല്‍ അനിവാര്യമാണെന്ന് ഈ മേഖല പരിചയിച്ചറിഞ്ഞ ഔലിയാക്കളുടെ സുല്‍ത്താന്‍ ശൈഖ് മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ:സി ) പറയുമ്പോള്‍ ഈമനോടെ മരിക്കാനാഗ്രഹിക്കുന്നവര്‍ ആരെ പേടിച്ചു മാറിനില്‍ക്കണം ...??
ഒരു ശൈഖിനെ സ്വീകരിച്ച് ഈമാനിലായി മരിക്കാന്‍ നാം ശ്രമിക്കേന്ടിയിരിക്കുന്നു ...നാഥന്‍ തുണക്കെട്ടെ ആമീന്‍ .




അഭിപ്രായങ്ങളൊന്നുമില്ല: