വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

18.3.10

ശൈഖിനെ ലഭിച്ചില്ലെന്നോ ....??

യഥാര്‍ത്ഥ ശൈഖുമാരെ ലഭിക്കാത്തത്കൊണ്ടാണ് തങ്ങള്‍ ശൈഖുമാരെ സ്വീകരിക്കാത്തതെന്ന് പറയുന്നവര്‍ ശൈഖിനെ ലഭിക്കാന്‍ എന്ത് ചെയ്തു ....?

 ഇമാം ശാ'റാനി (റ) പറയുന്നു :


 فاطلب يا اخي شيخا صادقا ان طلبت الترقي الى مقام الاخلاصى ولا تسأم من طول طلبك له - لواقح الانوار القد سية   


"സഹോദരാ ...ഇഖ് ലാസിലേ ക്കെത്തണമെന്നു നീ താല്പര്യപ്പെടുന്നു വെ ങ്കില്‍ സത്യസന്ധനായ ഒരു ശൈഖിനെ നീ തേടിയേ പറ്റൂ ....ശൈഖിനെ ഒരുപാട് തേടി മടുത്തെന്ന് പറഞ്ഞിരിക്കരുത് " (...ലവാഖിഹ് )

ഇന്ന് നാം ഒരു ശൈഖിനെ കിട്ടാന്‍ എത്ര തേടി ..?? പള്ളികളിലും കോളേജുകളിലും ഒതുങ്ങി കൂടി ശൈഖില്ലെന്നു പറഞ്ഞിരിക്കലല്ലെ പലരും .....!!

അല്ലെങ്കില്‍ ശൈഖില്ലാത്ത ആരോടെ ങ്കിലും ശൈഖിനെ അന്വേഷിക്കുകയോ അല്‍പ കാലം മാത്രം ശൈഖിനെ തേടുകയോ ചെയ്ത് മടുത്തു വന്നുപറഞ്ഞ് നിര്‍ത്തുകയല്ലേ ചെയ്യാറ് ...?? ശൈഖിനെ സ്വീകരിക്കത്തവന്‍ അല്ലാഹുവിനും റസൂലിനും (സ) എതിര് കാണിക്കുകയാണെന്ന മഹാന്മാരുടെ വാക്കില്‍ നിന്നും, ശൈഖില്ലാത്തവ ന്‍റെ ശൈഖ് പിശാചാണെന്ന ഓര്‍മപ്പെടുത്തലില്‍ നിന്നും നാം പാഠമുള്‍കൊണ്ടിട്ടുണ്ടോ....???
മഹാനായ മുഹമ്മദ്‌ അതാഇല്ലാഹിസ്സികന്തരി(റ) പറയുന്നു :

لا يعوزك وجود الداللّين وانما يعوزك وجود الصدق في طلبهم جد صدقا تجد مرشدا

"വഴികാട്ടികള്‍(ശൈഖുമാര്‍) ഉണ്ടായിക്കിട്ടലല്ല പ്രശ്നം. നീ അവരെ തേടുന്നത് സത്യസന്ധമായിരിക്കണം .എന്നാല്‍ നിനക്ക് ശൈഖിനെ കിട്ടും ".
 ശൈഖിനെ തേടിയിട്ട് ലഭിച്ചില്ല എന്ന് പറയുന്നവര്‍ സത്യസന്ധമായി തേടിയിട്ടില്ലന്നതാണ് വാസ്തവം .കാരണം ശൈഖില്ലാത്ത ഒരു കാലവുമില്ല .

وشيخ التربية لا يخلو الزمان منه أبدا (الفتوحات الالهية290

"തര്‍ബിയ്യതിന്‍റെ ശൈഖില്ലാത്ത ഒരു കാലവുമുണ്ടാവില്ല" .(അല്‍ ഫുതൂഹാതുല്‍ ഇലാഹിയ 290 )

മഹാനായ ശൈഖ് മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി )അവര്‍കള്‍ പറയുന്നു :

وليتحقق بان الله عز وجل أجر العادة بان يكون في الارض شيخ و مريد وصاحب و مصحوب و تابع ومتبوع من لدن أدم الي ان تقوم الساعة (الغنية 280

 "പിന്തുടരുന്നവന്‍ ,പിന്തുടരപ്പെടുന്നവന്‍ സഹവസിക്കുന്നവന്‍ ,സഹവസിക്കപ്പെടുന്നവന്‍ ,ശൈഖ് ,മുരീദ് എന്നിങ്ങനെയുള്ള ചര്യ ആദം നബി (അ) മുതല്‍ അന്ത്യനാള്‍ വരെ അല്ലാഹു നടപ്പിലാക്കിയ സംവിധാനമാണ്‌ ".(ഗുന്‍യ 280 /2 )

അന്ത്യ നാള്‍ വരെ ഉണ്ടാകുമെന്ന് പറഞ്ഞ ശൈഖിനെ തേടിയിട്ടു ലഭിച്ചില്ലെന്ന് പറയുന്നെത് ശരിയല്ല. അത്രയും കാലം ശൈഖ് ,മുരീദ് എന്നിങ്ങനെയുള്ള ചര്യ അല്ലാഹു നടപ്പിലാക്കിയത് എന്തിനാണെന്നു നാം ആലോചിക്കണം .നാം അവരെ സ്വീകരിച്ച് ഇരു ലോകങ്ങളിലും രക്ഷയും വിജയവും പ്രാപിക്കാനാണത്.

അന്ത്യ നാള്‍ വരെ നിലനില്‍ക്കുന്ന ഖുര്‍ആനില്‍; വസീലയെ തേടണമെന്ന കല്‍പന ഉണ്ടായത് കൊണ്ട് ആ ചര്യ അന്ത്യനാള്‍ വരെ നിലനില്‍ക്കും .ശൈഖിനെ ലഭിച്ചില്ലെന്ന് പറഞ്ഞു ആശ്വസിച്ചിരിക്കുവാന്‍ ഒരാള്‍ക്കുംവകയില്ല .

അവന്‍ തേടിക്കൊണ്ടിരിക്കണം . എന്നാല്‍ എത്ര തേടിയിട്ടും ശൈഖിനെ ലഭിക്കാത്തവന്‍ എന്ത് ചെയ്യണമെന്നു മഹത്തുക്കള്‍ പഠി പ്പിച്ചിട്ടുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല: