എന്നെ ബൈഅതു ചെയ്ത എന്‍റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഈ സംശയം ദൂരീകരിക്കാന്‍ കഴിയും .
അവര്‍ പൂര്‍ണ്ണ കലിമ ചൊല്ലി ചിരിച്ചു മരിക്കുന്നത് കാണാം .
എതിര്‍പ് കൊണ്ടും സംശയങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടും ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ വിമര്‍ശകര്‍ക്ക് കഴിയില്ല..!
ഞാന്‍ പറയുന്ന സത്യങ്ങള്‍ എന്‍റെ മുരീദു മാരിലൂടെ ഞാന്‍ കാണിച്ചു തരുന്നു .
ഞാന്‍ നല്‍കുന്നത് ഖാദിരിയ്യാ ത്വരീഖത്തിന്‍റെ സമ്പൂര്‍ണ വഴിയാണ് .ഇതു തെറ്റാണെന്നു പറയുന്നവര്‍ എന്തു ചെയ്യുന്നു വെന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ . സത്യം ബോധ്യപെട്ടിട്ടും തിരുത്താന്‍ മടിച്ചുനില്കുന്നവര്‍ സ്വയം വഴിതെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയുമാണ് ചെയ്യുന്നത് .
ആലോചിച്ചു തീരുമാനം തിരുത്തുന്നത് ആഖിറത്തില്‍ രക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്..
2 അഭിപ്രായങ്ങൾ:
allahumma swalli va sallim ala noori rabbil aalameen
ഒരു ആത്മീയ ഗുരു പതുക്കെ പതുക്കെ നമ്മളെ മരണത്തിന്റെ മനോഹാരിതയിലേക്ക് ആനയിക്കുന്നു.. അദ്ദേഹം മരണത്തിന്റെ മഹിമയെക്കുറിച്ച് പതുക്കെ നമ്മളെ ബോധ്യപ്പെടുതിയെടുക്കുകയും മരണത്തില്‍ ഒരു വിശ്വസ്തതയുണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.. അങ്ങിനെ നമ്മള്‍ക്ക് സംഭവിക്കുന്ന മരണത്തോട് പോരുത്തപ്പെടുവാന്‍ നമുക്ക് സാധിക്കുന്നു.. സാധാരണ ഗതിയില്‍ മരണം ഭീകരമാണ് . അതുകൊണ്ടാണ് ആളുകള്‍ക്ക് മരിക്കാന്‍ ഇത്രയും പേടിയാകുന്നത്. സമൂഹം തന്നിട്ടുള്ള അഹം ബോധം മനുഷ്യന്‍ തന്റെ ആത്മീയ ഗുരുവിന്റെ മുന്നില്‍ ഇറക്കി വെക്കേണ്ടതുണ്ട്.. ആ അഹം ബോധത്തിന് മരണത്തെ ഭയമാണ് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ