വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

1.8.10

സഹോദരന്‍മാരോട്


മരണം ജീവിതത്തിന്‍റെ ഒടുക്കമല്ല , മറിച്ച് അനന്തമായ ജീവിതത്തിന്‍റെ തുടക്കമാണെന്നോര്‍ക്കുക
  


ഹൃദയത്തില്‍ സദാ തൌഹീദ്‌
( لااله الا الله محمد الرسول الله ) കൊണ്ട് നടക്കുക എന്നതാണ് ഇഹ പര ജീവിത വിജയത്തിന്‍റെ ആധാരമെന്നു മനസിലാക്കുക
  


സ്വഹാബികളെ സമുന്നതരാക്കിയത് നബി (സ)യോടുള്ള സുഹ്ബത്തും(സഹവാസം) തൌഹീദുമായിരുന്നെന്ന സത്യം ഉള്‍കൊള്ളുക
 و الزمهم كلمة التقوي...


ആദ്യ കാലക്കാര്‍ നന്നായത് ഏതൊന്ന് കൊണ്ടാണോ അതുകൊണ്ട് മാത്രമേ അവസാന കാലക്കാരും നന്നാവുകയോള്ളൂ എന്ന നബി വചനം ഓര്‍ക്കുക .

അഹന്ത ,അസൂയ ,ലോകമാന്യം ഉള്‍നാട്യം ,ദേഷ്യം,കാപട്യം തുടങ്ങിയ മാരകമായ അസുഖങ്ങളില്‍നിന്നും ( ചെറിയ ശിര്‍ക്കുകള്‍ ) മനുഷ്യ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്തു അതില്‍ തൌഹീദിനെ സ്ഥാപിക്കാന്‍ , കാലാന്തരങ്ങളില്‍ അല്ലാഹു നിയോഗിച്ച  പ്രവാചകന്മാരുടെ യഥാര്‍ത്ഥ അനന്തരകാമികളായ ആത്മീയ ഗുരുക്കളുമായുള്ള(മശാ'ഖുമാര്‍ ) സഹാവാസത്തിലൂടെ മാത്രമേ സാധിക്കുകയോള്ളൂ എന്ന സത്യം ഉള്‍കൊള്ളാന്‍ ഇനിയും വൈകിപ്പോവരുത് ...
  


നമസ്ക്കാരം മു'മിനിന്‍റെ معراج (അല്ലാഹുവിലേക്കുള്ള പ്രയാണം ) ആയി തീരുന്നത് ഇസലാമിന്‍റെ പ്രഥമ സ്തംബമായ തൌഹീദിനെ ഹൃദയത്തില്‍ വേണ്ട രീതിയില്‍ സ്ഥാപിക്കുമ്പോള്‍ മാത്രമാണെന്ന സത്യം ഉള്‍കൊള്ളുക.
  


അല്ലാഹുവിനു വേണ്ടത് നമ്മുടെ ഹൃദയമാണ് . അതുകൊണ്ട് തന്നെ പിശാച് നമ്മെ നശിപ്പിക്കാന്‍ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തതും നമ്മുടെ ഹൃദയ മാണെന്നോര്‍ക്കുക !!!



അഭിപ്രായങ്ങളൊന്നുമില്ല: