'ഈമാനോടെ മരിക്കണം'ഏതൊരു മുസ്ലിമിന്റെയും ഹൃദയാഭിലാഷമാണിത് . പന്ണ്ടിത പാമര സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏവരും; വന്‍ ദോഷിയോ വന്‍ പാപിയോ ആവട്ടെ തങ്ങളുടെ മനസ്സില്‍ താലോലിക്കുന്ന ജന്‍മാഭിലാഷമാണിത്.
തമ്പുരാനേ...ഈമാനോടുകൂടി മരിക്കാന്‍ സഹായിക്കേണമേ ....എന്ന പ്രാര്‍ഥനയായി അത് പുറത്തു വരുന്നു....
പ്രിയ സഹോദരാ ...
താങ്കളുടെ ഈ ആഗ്രഹവും പ്രാര്‍ഥനയും പുണ്യം നിറഞ്ഞത് തന്നെ ...എന്നാല്‍ ഈ പവിത്രമായ ആഗ്രഹ സാഫല്യത്തിനു വേണ്ടി ഇതിലുപരി താങ്കള്‍ എന്തു ചെയ്തു ...??
ان ا لإنسان اذا لم تلقن الّذكر الشريف الذي
هو التوحيد من شيخ مرشد له نسبة متّصلة بالنّبي صلي الله عليه وسلم , فبعيد ان يستحضرها وقت الحاجة اليها وقت مصيبة الموت (الشّيخ محي الدين عبد القادر الجيلاني قدّس الله سرّه العزيز
ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക് എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലങ്കില്‍ ,ആ തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത് ഓര്‍മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) .
അത് സംബന്തിച്ചു താങ്കള്‍ പഠി ക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ ...??
ആഗ്രഹം ഏതും പൂവണിയണമെങ്കില്‍ നിശ്ചിത വ്യവസ്ഥയുണ്ട് ...അതനുസരിച്ചു നാം പ്രവര്‍ത്തിച്ചേ തീരൂ. കൂടെ നിഷ്കപടമായ പ്രാര്‍ഥനയും .
നേരത്തിനു നമുക്കും കുടുംബത്തിനും അന്നം വെണമെന്നത് നമ്മുടെ ആഗ്രഹം .അതിന് നാം നേരത്തെ ഒരുങ്ങുന്നു. ജോലിചെയ്യുന്നു. അരിയും മറ്റും വാങ്ങുന്നു . വീട്ടില്‍ പാകം ചെയ്യുന്നു. ...ഈ കര്‍മങ്ങളൊന്നും ചെയ്യാതെ പ്രാര്‍തിച്ചത് കൊണ്ട് മാത്രം അന്നം ലഭിക്കില്ല ...
ഈ കര്‍മങ്ങളൊന്നും കൂടാതെ തന്നെ നമുക്ക് അന്നം നല്‍കാന്‍ അല്ലാഹുവിന് കഴിയാഞ്ഞിട്ടല്ല .മറിച്ച് ഓരോന്നിനും അല്ലാഹു ചില വ്യവസ്ഥകളും ക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ട് . അത് നാം അനുസരിച്ചേ പറ്റൂ .. കൂടെ പ്രാര്‍ഥിക്കുകയും വേ ണം .
ഇന്ന് നാം ഇവിടെ ജീവിക്കുന്നു .തീര്‍ച്ച ..ഒരു നാള്‍ നാം മരിക്കും മണ്ണോടു ചേരും . മരണ സമയമാണ് നമ്മുടെ ജീവിതത്തിലെ നിര്‍ണായകവും അതിസങ്കീര്‍ണവുമായ നിമിഷം .കാരണം മരണ സമയം നന്നായാല്‍ ഈമാനോട് കൂടെ ഈ ലോകത്തോട് വിടപറയാന്‍ സാധിച്ചാല്‍ ശാശ്വത വിജയം നമുക്ക് നേടാം.
മരണ സമയം മോശമാവുകയും ഈമാനില്ലാതെ മരിക്കുകയുമാണെങ്കില്‍ നമുക്ക് നേരിടാനുള്ളത് ശാശ്വത പരാചയമായിരിക്കും.കഠിന കഠോരമായ നരക മായിരിക്കും നമ്മുടെ വാസസ്ഥലം .
اكثر ما يسلب الايمان وقت النّزع
-الجواهرالعجيبة ,دقائق الأخبار
"ഈമാന്‍ അധികവും ഊരപ്പെടുന്നത് മരണ സമയത്താണ് " (അല്‍ ജവാഹിറുല്‍ അജീബ ,ദഖാഇ ഖുല്‍ അഖ്ബാര്‍ )
പിന്നീട് പശ്ചാതപിചിട്ടോ പരിതപിചിട്ടോ കാര്യമില്ല .വീണ്ടുമൊരു മടക്കം അസാധ്യം തന്നെ .
എങ്കില്‍ പൂര്‍ണ ഈമാനോടുകൂടെ മരിക്കാന്‍ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥകളും ക്രമങ്ങളും ഏത്...??
ഈ ജീവിത യാത്രയില്‍ നാം തനിച്ചല്ല ...പ്രതിബന്ധങ്ങള്‍ ഒന്നുമില്ലാതെ ,പ്രയാസങ്ങളേതുമില്ലാതെ ,എളുപ്പത്തില്‍ സാധ്യമാവുന്ന ഒന്നല്ല ഈമാനോടെ മരിക്കുക എന്ന നമ്മുടെ ലക്‌ഷ്യം ....കാരണം നമ്മുടെ ഈമാന്‍ തട്ടിയെടുക്കാന്‍ , ആത്യന്തിക പരാചയത്തിലേക്ക് നമ്മെ തള്ളിവിടാന്‍ സദാ തക്കം പാര്‍ത്തിരിക്കുന്ന ,ജാഗ്രതയോടെ നമുക്ക് ചുറ്റും നിലയുറപ്പിച്ചിരിക്കുന്ന അതിശക്ത്തനായ ഒരു ശത്രുവുണ്ട് നമുക്ക്....പിശാച് .....
നമുക്ക് സമ്പത്തും സന്താനങ്ങളും എമ്പാടുമുണ്ടാവുന്നതില്‍ അവനും തെല്ലും പരിഭവമില്ല .
നമ്മുടെ പേരും പെരുമയും പ്രതാപവും അധികാരങ്ങളും രാജപധവിയും വാനോളം ഉയരുന്നതിലുമില്ല അവന് അസൂയ. ......എന്നാല്‍ നമ്മില്‍ ആരെങ്കിലും ഈമാനോട് കൂടെ ഇവിടെ നിന്നും യാത്രയാവുന്നതിലാണ് അവന് നമ്മോടു ശത്രുതയും പകയും .......നമ്മുടെ ഈമാനാണ് അവന്‍റെ ശത്രുതാ വിഷയം ....അവന് നിഷേധിക്കപ്പെട്ട ....അവന്‍ ബഹിഷ്ക്ര് തനായ സ്വര്‍ഗത്തില്‍ നമ്മിലാരും പ്രവേശിച്ചുകൂടാ എന്ന നിര്‍ബന്ത ബുദ്ധിയാനവന് .....അതുകൊണ്ട് തന്നെ നമ്മുടെ ഈമാനിന്റെ വിഷയത്തില്‍ ഒരല്‍പം പോലും വിട്ടു വീഴ്ച അവന്‍ കാണിക്കുകയില്ല ......
അപ്പോള്‍ സമരമാണ് നമ്മുടെ ജീവിതം...പിശാചിനെതിരെ യുള്ള നിരന്തര സമരം .....(താങ്കളുടെ ജീവിതം (പിശാചിനോടുള്ള) ഒരു സമരമായി അനുഭവപ്പെട്ടിട്ടുണ്ടോ... ??) ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ