വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

19.1.10

തിരു നബി (സ)പഠിപ്പിച്ച ദീന്‍

ഒരിക്കല്‍ തിരു നബി(സ)യുടെ അരികിലേക്ക് ഒരാള്‍ വരുന്നു .ചോദിക്കുന്നു .എന്താണ് ഇസ്ലാം ?എന്താണ് ഈമാന്‍ ?എന്താണ് ഇഹ്സാന്‍ ? തിരു നബി(സ) വ്യക്തമായി മറുപടി പറയുന്നു ..ഓരോ മറുപടി കേള്കുമ്പോഴും ആഗതന്‍ പറയുന്നു " അങ്ങ് പറഞതു സത്യമാണ്" . പിന്നെ അദ്ദേഹം സലാം പറഞ് സ്ഥലം വിടുന്നു. തീര്‍ത്തും അപരിചിതനായ വ്യക്തിയെ മനസ്സിലാവാതെ  തിരുമേനിയുടെ മുഖത്തേക്ക് സാഘുതം നോക്കുന്ന നക്ഷത്ര തുല്യരായ അനുയായികളെ നോക്കി അവിടെന്നു അരുളി :"അത് ജിബ്രീല്‍ (അ)ആകുന്നു നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ്" .അപ്പോള്‍ ദീന്‍ എന്താണ് ??..ഈമാന്‍ ഇസ്ലാം ഇഹ്സാന്‍ ...ഇത് മൂന്നും കൂടിയതാണ് ദീന്‍ ....ഇതില്‍ ഒന്ന് ഒഴിവായാല്‍ ദീന്‍ പൂര്ന്നമാവില്ല എന്ന് സാരം . ദീനിന്‍റെ സുപ്രധാന ഘടഘമായ ഇഹസാനിനെക്കുറിച്  നാം എത്രമാത്രം ബോധവാന്‍ മാരാണ്....??

അഭിപ്രായങ്ങളൊന്നുമില്ല: