ബുദ്ധനെ കാണാന്‍ കൊതിച്ച് ഒരിക്കലൊരു സന്യാസി ദീര്‍ഘ യാത്ര തുടങ്ങി. നിരവധി വര്‍ഷങ്ങള്‍ നീണ്ട യാത്ര നടത്തി ഒടുവില്‍ ബുദ്ധന്‍ വസിക്കുന്ന ഗ്രാമത്തിനരികിലെത്തി. അവിടേക്കുള്ള ഒരു നദി മുറിച്ച് കടക്കാന്‍ വള്ളത്തില്‍ കയറി അക്കരക്ക് പുറപ്പെട്ടു.
വള്ളത്തിലിരുന്ന് അയാള്‍ ചുറ്റിലും നോക്കി. എന്തോ ഒഴുകി വരുന്നുണ്ട്…. അടുത്തത്തിയപ്പോള്‍ അതൊരു ജഢമാണെന്ന് മനസ്സിലായി.
തനിക്ക് തൊടാവുന്നത്രയും അകലത്തില്‍ അത് വള്ളത്തിനരികിലെത്തിയപ്പോള്‍ സന്യാസി ഞെട്ടി. ആ മൃതശരീരം- അത് അയാളുടേത് തന്നെയായിരുന്നു.
ചേതനയറ്റ് നദിക്കൊപ്പം നിശ്ചലമായി അകലുന്ന തന്റെ രൂപം കണ്ട അയാള്‍ തരിച്ചിരുന്നു പോയി. ആ നിമിഷം മോചനത്തിലേക്കുള്ള അയാളുടെ യാത്ര ആരംഭിക്കുകയായി…..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ